കോവിഡ് 19, എച്ച് ഐവി : രണ്ട് മഹാമാരികളുടെ കഥ
- Dr. Rakesh T P
- 1 December 2023
- Awareness
എച്ച്ഐവി ആണെന്ന് മനസ്സിലാക്കുമ്പോൾ അശ്വതിക്ക് (ശരിയായ പേരല്ല) 30 വയസ്സായിരുന്നു . മകൾക്കായിരുന്നു ആദ്യം സ്ഥിരീകരിച്ചത്. തലച്ചോറിനെ ബാധിച്ച ക്ഷയരോഗം മകളെ കൊണ്ടുപോയി. കുഞ്ഞു മരിച്ചതിന്റെ കുറ്റം മുഴുവനും രോഗം സമ്മാനിച്ച ഭർത്താവിൽ ആരോപിച്ച് അവൾ വീട്ടിലേക്ക് മടങ്ങി.അശ്വതിയും ഭർത്താവും രണ്ട് ദിവസങ്ങളിലായാണ് ക്ലിനിക്കിൽ വരുന്നത്. പരസ്പരം കാണാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു . കൗൺസിലിങ് ശ്രമങ്ങൾ എല്ലാം പരാജയം. എച് ഐവി വൈറസ് അങ്ങനെയാണ്. വരുമ്പോൾ കുടുംബം മുഴുവൻ ഒരു ടെസ്റ്റ് റിസൾട്ടിൽ ശിഥിലം, ശൂന്യം. […]